mehandi banner desktop
Chavakkad online

കാൽനടയാത്രികനെ ബൈക്കിടിച്ച് തെറിപ്പിച്ചു – ഗുരുതരമായ പരിക്കേറ്റ കാൽനടയാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല

Ft

ഗുരുവായൂർ: ചൊവ്വല്ലൂർ പടിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രികനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. കാൽനട യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വല്ലൂർപടി സ്വദേശിയാണെന്ന്സം സംശയിക്കുന്നു. അബോധാവസ്ഥയിൽ തുടരുന്ന ഇയാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൊവ്വല്ലൂർ പടി കെ.ആർ ബേക്കറിക്ക് മുൻവശത്ത് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ നമ്പിഴക്കാട് മങ്ങാട്ട് പുത്തൻവീട്ടിൽ സജീഷ് (34) നും പരിക്കുണ്ട്. അപകടം നടന്നയുടൻ തന്നെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ സ്ഥലത്തെത്തി ഇരുവരെയും മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കാൽനടയാത്രികന്റെ പരിക്ക് ഗുരുതരമായതിനാൽ, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിദഗ്ദ്ധ ചികിത്സയ്ക്കായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Jan oushadi

Comments are closed.