രാജ സീനിയർ സെക്കൻ്ററി സ്ക്കൂളിലെ ആർട്ടോണം 2024″ ന് തുടക്കമായി

ചാവക്കാട് : രാജ സീനിയർ സെക്കൻ്ററി സ്ക്കൂളിലെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യൂത്ത് ഫെസ്റ്റിവൽ ” ആർട്ടോണം 2024″ (ARTONAM 2024) ന് ആരംഭം കുറിച്ചു. ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികൾ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കടച്ച വയനാട് സഹായ ഫണ്ടിന്റെ പ്രതീകാത്മക ചെക്ക് സ്കൂൾ പാർലമെൻ്റ് മെമ്പർമാർ ചെയർപേഴ്സണ് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ഷമീം ബാവ ചടങ്ങിൽ ആധ്യക്ഷത വഹിച്ചു. മുൻസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ അബ്ദുൾ റഷീദ് പി എസ്, സ്ക്കൂൾ മാനേജർ മധുസൂദനൻ എന്നിവർ ആശംസകൾ നേർന്നു. ഹെഡ് ഗേൾ റിദ അലീഷ സ്വാഗതം പറഞ്ഞു. ഹെഡ് ബോയ് മൊഹമ്മദ് നിഹാൽ നന്ദി പ്രകാശിപ്പിച്ചു. 13-ാം തിയ്യതി ഉച്ചയോടെ കലാമത്സരങ്ങൾ സമാപിക്കും.

Comments are closed.