ആശ്രയ മെഡി എയ്ഡിന്റെ നിർധന രോഗികൾക്കുള്ള മരുന്ന് വിതരണം നടന്നു

ചാവക്കാട് : ആശ്രയ മെഡി എയ്ഡ് നിർധന രോഗികൾക്ക് പ്രതിമാസം നടത്തികൊണ്ടിരിക്കുന്ന മരുന്ന് വിതരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: വി എം. .മുഹമ്മദ് ഗസ്സാലി നിർവ്വഹിച്ചു.

ജീവകാരുണ്യ പ്രവർത്തങ്ങളിൽ ചാവക്കാട് മേഖലയിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ആശ്രയയുടെ 50 മാസം പിന്നിട്ട മരുന്ന് വിതരണം
ഓവുങ്ങൽ ആശ്രയ ഓഫിസ് പരിസരത്ത് വെച്ചു നടന്നു.
ആശ്രയ ചയർമാൻ ഷംസുദ്ദീൻ അറക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെൽഫയർ പാർട്ടി ജില്ലാ പ്രസിഡണ്ട് എം കെ അസ്‌ലം, ചാവക്കാട് അസോസിയേഷൻ സെക്രട്ടി
പി കെ സലിം എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
ആശ്രയ സെക്രട്ടറി റസാഖ് ആലുംപടി സ്വാഗതവും, യൂസഫ് പാലയൂർ നന്ദിയും പറഞ്ഞു.

Comments are closed.