mehandi new

വയോജന ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

fairy tale

കടപ്പുറം : കടപ്പുറം  ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കുമുള്ള സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു.   

planet fashion

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റാഹില വഹാബ്, പി എ മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൺസൾട്ടൻസ് സൈക്യാട്രിസ്റ്റ് ഡോക്ടർ നീന മുഖ്യാതിഥിയായി.

സഹായ ഉപകരണങ്ങളായ വീൽ ചെയർ, വാക്കർ, ട്രൈപോഡ്, വാക്കിംഗ് സ്റ്റിക്ക്  എന്നിവയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക്  വിതരണം ചെയ്തത്. വയോജന ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്കുള്ള മെഡിക്കൽ ക്യാമ്പ് നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഐ സി ഡി എസ് സൂപ്പർവൈസർ മിഥുല, അംഗനവാടി വർക്കേഴ്സ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Macare 25 mar

Comments are closed.