തിരുവത്ര പുതിയറ ജുമാ മസജിദിൽ അസ്വലാത്തുന്നാരിയ 33-ാം വാർഷികം നാളെ

തിരുവത്ര: പുതിയറ ജുമാ മസജിദിൽ അസ്വലാത്തുന്നാരിയ 33-ാം വാർഷികം നാളെ ഫെബ്രുവരി 18 ഞായറാഴ്ച. പരേതനായ ബുഹാറയിൽ സെയ്യിദ് ഹിബ്ബത്തുള്ള തങ്ങളാൽ സ്ഥാപിതമായതാണ് തിരുവത്ര പുതിയറ ജുമാ മസജിദിലെ അസ്വലാത്തുന്നാരിയ. നാളെ അസ്വർ നമസ്കാരാനന്തരം സ്വലാത്ത് ആരംഭിക്കും. ലുക്മാനുൽ ഹക്കിം സഖാഫി പുല്ലാര മുഖ്യപ്രഭാഷണം നടത്തും. സമാപന പ്രാർത്ഥനക്ക് കോഴിക്കോട് വലിയ ഖാസി സെയ്യിദ് പാണക്കാട് അബ്ദു നാസിർ ഹയ്യ്ശിഹാബ് തങ്ങൾ നേതൃത്വം നൽകും. തിങ്കളാഴ്ച രാവിലെ മുതൽ അന്നദാന വിതരണം ഉണ്ടായിരിക്കും.

Comments are closed.