mehandi new

എ ടി എം കവർച്ചാശ്രമം പ്രതി പിടിയിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20181030_213711ചാവക്കാട് : എസ് ബി ഐയുടെ കടപ്പുറം അഞ്ചങ്ങാടിയിലുള്ള എ ടി എം  മെഷിൻ
തകർത്ത് കവർച്ചാശ്രമം . പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ
പിടികൂടി പോലീസ് മികവു തെളിയിച്ചു. മോണിറ്ററും പണം സൂക്ഷിക്കുന്ന
കാബിന്റെ വാതിലും തകർത്ത നിലയിലാണെങ്കിലും പണം നഷ്ടപ്പെട്ടിരുന്നില്ല.
17 ലക്ഷം രൂപ തിങ്കളാഴ്ച  മെഷിനിൽ നിറച്ചിരുന്നു.  ബീഹാർ സ്വദേശി ശ്രാവണനെ(29) യാണ് കുന്നംകുളം എ സി പി ടി എസ് സിനോജ്, സി ഐ കെ ജി സുരേഷ്,  ചാവക്കാട് എസ് ഐ കെ ജി ജയപ്രദീപ് , എ എസ് ഐ അനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇന്ന്  രാവിലെ എ ടിഎം മെഷിനിൽ നിന്നും പണമെടുക്കാൻ വന്നവരാണ് കവർച്ച ശ്രമം നടന്ന വിവരം അറിയുന്നത്.  നാട്ടുകർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

എടിഎമിലെയും സമീപത്തെയും സിസിടിവി കാമറകൾ പരിശോധിച്ചതിൽ നിന്നും സംഭവം നടന്നത് ഇന്നലെ രാത്രി പതിനൊന്നരക്ക് ശേഷവും 12 ന്   മുൻപുമാണെന്നു  തിരിച്ചറിഞ്ഞു. എ ടിഎം മെഷീന്റെ മോണിറ്റർ കല്ലുകൊണ്ട് തകർത്ത് പുറത്തു കടക്കുന്ന യുവാവിന്റെചിത്രം ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കി. ശ്രാവണൻ തിങ്കളാഴ്ച വൈകീട്ട്  ഓട്ടോറിക്ഷയിൽ വന്നിറങ്ങിയതായും ഇന്നലെ രാവിലെ വരെ അഞ്ചങ്ങാടിയിൽ ഉണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ബ്‌ളാങ്ങാട് കടപ്പുറത്തെ കള്ള്ഷാപ്പിനു പിറകിൽ ഇരിക്കുകയായിരുന്ന ശ്രാവണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പോലീസ് പിടിയിലാകുമ്പോൾ ശ്രാവൺ തലേദിവസത്തെ വസ്ത്രം മാറ്റി പുതിയത്
ധരിച്ചിരുന്നു. പഴയ വസ്ത്രം കവറിലാക്കി സൂക്ഷിച്ചിരുന്നത് പോലീസ്
കസ്റ്റഡിയിലെടുത്തു. 17 വർഷമായി ശ്രാവൺ കേരളത്തിലെത്തിയിട്ട് മലയാളം
നന്നായി സംസാരിക്കും . ടൈൽ പണിയാണ് ജോലി. നന്നായി മദ്യപിക്കുന്ന ഇയാൾ മറ്റുമയക്കുമരുന്നുകൾക്കും അടിമയാണെന്ന് പോലീസ് പറഞ്ഞു. ശ്രാവണന്റെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പോലീസ്            അന്വേഷണമാരംഭിച്ചിട്ടുണ്ട്. ശ്രാവണൻ  എടിഎം മെഷിൻ തകർത്ത് പുറത്തുപോയി അല്പം കഴിഞ്ഞ് മറ്റൊരാൾ എ ടിഎമ്മിൽ കയറിയിട്ട് തകർന്നു കിടക്കുന്നതു കണ്ട് തിരികെ പോയിരുന്നു.

ഇദേഹം അപ്പോൾ തന്നെ പോലീസിൽ അറിയിച്ചിരുന്നെങ്കിൽ പ്രതിയെ കുറച്ചുകൂടി
നേരത്തെ പിടകൂടാമായിരുന്നുവെന്ന് എസിപി സിനോജ് പറഞ്ഞു. എടിഎം മെഷിൻ തകർത്തുള്ള മോഷണവും മോഷണശ്രമവും വ്യാപകമായ സാഹചര്യത്തിൽ പ്രതിയെ
പെട്ടെന്ന് പിടികൂടാനായതിന്റെ ആഹ്‌ളാദത്തിലാണ് പോലീസും നാട്ടുകാരും.

പടം :അഞ്ചങ്ങാടിയിലെ കവർച്ച ശ്രമം നടന്ന എടിഎം മെഷിൽ പോലീസ് പരിശോധിക്കുന്നു.

 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.