mehandi new

പാതിരാത്രിയില്‍ വീടിനു നേരെ ആക്രമണം – ജനലുകള്‍ വാളുകൊണ്ട് വെട്ടി തകര്‍ത്തു

fairy tale

എടക്കഴിയൂര്‍: പാതിരാത്രിയില്‍ വീടിനു നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. അകലാട് ചന്ദനതയില്‍ മൊയ്തുട്ടിയുടെ വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ച ഒരുമണിയോടെ ആക്രമണമുണ്ടായത്. വീടിനു ചുറ്റുമുള്ള ജനലുകള്‍ തകര്‍ത്തു. വാളുപയോഗിച്ചാണ് ആക്രമണം നടന്നിട്ടുള്ളതെന്ന് കരുതുന്നു. ജനല്‍ പാളികള്‍ വെട്ടു കൊണ്ട് പൊളിഞ്ഞിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ മൊയ്തുട്ടിയും ഭാര്യയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് എണീറ്റ ഇവര്‍ ഭയന്ന് വിറച്ചു. ലൈറ്റുകള്‍ ഓണ്‍ ചെയ്തതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഫോണില്‍ വിവരമറിയിച്ച് അയല്‍വാസികളെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
വ്യക്തി വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് കരുതുന്നു. മൊയ്തുട്ടിയുടെ മകന്‍ അക്ബറും സഹോദരി ഭര്‍ത്താവും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളാണ് അക്രമത്തിനു പിന്നിലെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.

പരാതി നല്‍കിയതിനെ തുടര്‍ന്ന് വടക്കേകാട് പോലീസ് സംഭവ സ്ഥലത്തെത്തി  അന്വേഷണം ആരംഭിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ണ്ട് ഉമ്മര്‍ മുക്കണ്ടത്ത് സംഭവസ്ഥലം സന്ദര്‍ശിച്ചു.

planet fashion

Comments are closed.