mehandi new

ബസ്സ്‌ തടഞ്ഞു നിർത്തി ഡ്രൈവർക്ക് നേരെ ആക്രമണം – ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിൽ മിന്നൽ പണിമുടക്ക്

fairy tale

ചാവക്കാട്: കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്ണ ബസ്സിലെ ഡ്രൈവറെ ബസ്സ്‌ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി. പാവറട്ടി മരുതയൂരിൽ താമസിക്കുന്ന കുണ്ടുവീട്ടിൽ ഗംഗാധരൻ മകൻ ഗിരീഷ്(42) നെയാണ് സംഘം ആക്രമിച്ചത്. പെരിഞ്ഞനം കൊറ്റംകുളത്ത് വെച്ച് ഇന്നലെ രാത്രി 8:45 നാണ് സംഭവം. കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞു നിർത്തിയാണ് ഡ്രൈവറേ മർദ്ദിച്ചത്. അലക്ഷ്യമായി വന്ന കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് നടുറോട്ടിൽ തടഞ്ഞുവെച്ചായിരുന്നു ആക്രമണം.
വനിതാ കണ്ടക്ടർക്ക് നേരെയും ആക്രമണമുണ്ടായി. ബസ്സിന്റെ ചില്ലുകൾ അടിച്ചു തകർത്തു. അക്രമികൾ ലഹരി മാഫിയ സംഘമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

planet fashion

കൈക്ക് സാരമായി പരിക്കേറ്റ ഗിരീഷിനെ ചാവക്കാട് ഗവർമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എസ് ഡി പി ഐ യുടെ തൊഴിലാളി സംഘടനയായ എസ് ഡി. ടി. യു പ്രവർത്തകനാണ് ഗിരീഷ്. എസ്.ഡി. ടി.യു പ്രവർത്തകന് നേരെ നേരെ അക്രമം നടത്തിയ ലഹരി സംഘത്തെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി. ടി.യു ജില്ലാ പ്രസിഡണ്ട് മജീദ് പുത്തൻച്ചിറ ആവശ്യപ്പെട്ടു.
ബസ്സ്‌ ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ബസ്സ്‌ ജീവനിക്കാർ പണിമുടക്കി.

Macare 25 mar

Comments are closed.