പാവറട്ടിയില്‍ സി.പി.എം നേതാവിന്റെ കാറ് തകർത്തു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
പാവറട്ടി: പാവറട്ടിയിൽ വെള്ളയി പറമ്പിൽ സി.പി.എം നേതാവിന്റെ കാറ് തകർത്തു. സി.പി.എം ലോക്കൽ കമ്മറ്റി അംഗവും കേരള പ്രവസി സംഘം ഏരിയ സെക്രട്ടറിയുമായ നാലകത്ത് കൂളിയിൽ വീട്ടിൽ എൻ കെ കമലിന്റെ കാറിന് നേരേയാണ് ആക്രമണം നടന്നത്. സഹോദരിയുടെ വീട്ടിൽ നിർത്തയിട്ടിരുന്ന ഇന്നോവ കാറിന്റെ പിന്നിലെ ഗ്ലാസും ഡ്രൈവർ സീറ്റിനരികിലെ ക്വാട്ടർ ഗ്ലാസു മാണ് തകർത്തിട്ടുള്ളത്. ഞയറാഴ്ച്ച പുലർച്ചെ രണ്ട് മണിക്ക് ശേഷമണ് അക്രമണം നടന്നിട്ടുള്ളത്. ചില്ലുകൾ തകർക്കാൻ ശ്രമിച്ചതെന്ന് സംശയിക്കുന്ന വെട്ടുകത്തിയും പരിസരത്ത് നിന്നും കണ്ടെത്തി. പാവറട്ടി പോലീസ് സ്ഥലത്തേത്തി അന്വേഷണം ആരംഭിച്ചു.
സി.പി.എം ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ലോക്കൽ കമ്മറ്റി അംഗത്തിന്റെ കാറിന് നേരേ ആക്രമണമെന്ന് ലേക്കൽ സെക്രട്ടറി വി.എസ് ശേഖരൻ പറഞ്ഞു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള പ്രവാസി സംഘം ആവശ്യപെട്ടു. ഏരിയ പ്രസിഡന്റ് എ എസ് നന്ദൻ, ലെനിൻ എളവള്ളി, എ.കെ തങ്ങൾ, ബിജുകുര്യക്കോട്ട് എന്നിവർ പ്രതിഷേധം രേഖപെടുത്തി. എം. എൽ എ മുരളി പെരുനെല്ലി സ്ഥലം സന്ദർശിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.