താല്‍ക്കാലിക പൊലീസുകാരനു നേരെ മുന്‍ ഡി.വൈ.എസ്.പിയുടേയും മകന്റെയും ആക്രമണം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ച താല്‍ക്കാലിക പൊലീസുകാരനു മുന്‍ ഡി.വൈ.എസ്.പിയുടേയും മകന്‍്റേയും ആക്രമണത്തില്‍ പരിക്ക്. തിരുവത്ര കോട്ടപ്പുറം ചാലില്‍ നസീറിന്റെ മകന്‍ ഷബീബിനെയാണ് (20) പരിക്കേറ്റ നിലയില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായാറാഴ്ച്ച പകല്‍ ഒന്നിനു ശേഷം പഞ്ചാരമുക്ക് ജംഗ്ഷനിലാണ് സംഭവം. ഗുരുവായൂര്‍ ഭാഗത്ത് നിന്ന് കാറില്‍ വന്ന റിട്ട. ഡി.വൈ.എസ്.പിയും മകനുമാണ് നസീറിനെ ക്രൂരമായി മര്‍ദ്ദിച്ചത്. പഞ്ചാരമുക്കില്‍ റോഡ് വക്കിലെ കാനയുടെ പണി നടക്കുന്നതിനാല്‍ വാഹന ഗതാഗതത്തിനു നിയന്ത്രമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഗുരുവായൂരില്‍ നിന്ന് ബി.എസ്.എന്‍.എല്‍ ജങ്ഷന്‍ വഴിയുള്ള വാഹന ഗതാഗതത്തിനു വിലക്കുമുണ്ട്. ഇത് ലംഘിച്ചും അറിയാതെയും വരുന്ന വാഹനങ്ങള്‍ മറ്റൊരു വഴിക്ക് ചാവക്കാട് ഭാഗത്തേക്ക് തിരിച്ചുവിടാനാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഷബീബിനെ പൊലീസാക്കി ചുമത നല്‍കിയത്. ചാവക്കാട് ഭാഗത്തേക്ക് കടക്കാനത്തെിയ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനോട് മറ്റൊരു വഴിക്ക് പോകാനാവശ്യപ്പെട്ടതാണ് ആക്രമണത്തിനു കാരണം. താന്‍ മുന്‍ ഡി.വൈ.എസ്.പിയാണെന്നും നിനക്കാരാ എന്നെ തടുക്കാന്‍ അധികാരം നല്‍കിയതെന്നും ചോദിച്ച് ഇരു കരണത്തും തല്ലി. ഒപ്പം ഇയാളുടെ മുപ്പതുകാരനായ മകന്‍ വന്ന് നെഞ്ചില്‍ പലതവണ ഇടിക്കുകയും ചെയ്തെന്നാണ് പരാതി. ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാരുണ്യ സംഘടനയുടെ മുഖ്യ ഭാരവാഹിയാണ് മുന്‍ ഡി.വൈ.എസ്.പി. സമീപത്തെ ഡോക്ടറെ കണ്ട് തിരിച്ചു പോകുകയായിരുന്നു രണ്ടുപേരും. അക്രമികള്‍ക്കെതിരെ കേസെടുക്കുമെന്ന് ചാവക്കാട് സി.ഐ കെ.ജി സുരേഷ് അറിയിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.