പുതിയ സ്‌കൂൾ വാഹനം എം എൽ എ ഫ്‌ളാഗ് ഓഫ് ചെയ്തു

ആൽത്തറ : പുന്നയൂർക്കുളം ജി എം എൽ പി സ്‌കൂളിന് എം എൽ എ യുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച വാഹനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്കൂളിൽ കളിസ്ഥലം ലഭ്യമാക്കുന്നതിന് സഹായം നൽകാൻ ശ്രമിക്കുമെന്ന് എം എൽ എ പറഞ്ഞു. സി എം കിഡ്സ് സ്‌കോളർഷിപ്പ് നേടിയ കെ ഫെമിന , ടി എസ് ഷയാൻ എന്നീ വിദ്യാർഥികൾക്ക് അദ്ദേഹം സ്വർണ്ണ മെഡലുകൾ സമ്മാനിച്ചു. ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി ബി സിന്ധു ആശംസകളർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർ ഷാജി തൃപ്പറ്റ് അധ്യക്ഷത വഹിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എ ഡി ധനീപ്, വാർഡ് മെമ്പർമാരായ ഹസീന, കെ നദീറ , മുൻ മെമ്പർ ബിന്ദു ടീച്ചർ, പി ടി എ പ്രസിഡൻ്റ് കെ ടി കമറു, എസ് ആർ ജി കൺവീനർ കെ പ്രജീഷ , സ്‌കൂൾ ലീഡർ ഹിബ നസ്‌റിൻ എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്‌മാസ്റ്റർ വി എ ഫസലുറഹ്മാൻ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ടോമി എസ് തലക്കോട്ടൂർ നന്ദിയും പറഞ്ഞു.



Comments are closed.