mehandi banner desktop
Chavakkad online

ഇരട്ട വിയോഗം; അളിയന്മാർ ഒരേ സമയം മരിച്ചു

Ft

ചാവക്കാട്: ഒരേ സമയത്തുണ്ടായ രണ്ട് മരണങ്ങളുടെ നടുക്കത്തിലാണ് നാടും ബന്ധുക്കളും. വട്ടേക്കാട് അമ്പലത്ത് വീട്ടിൽ അബ്ദുൽ മജീദ് (ചാവക്കാട് ഹയാത് ആശുപത്രിയിൽ), അദ്ദേഹത്തിന്റെ ഭാര്യ സഹോദരൻ പൈങ്കണ്ണിയൂർ അബ്ദുൾ ഖാദർ (ഖത്തറിൽ) എന്നിവരാണ് ഇന്ന് ഉച്ചയോടെ ഒരേ സമയത്ത് മരിച്ചത്.കടപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും എസ്ടിയു സംസ്ഥാന നേതാവുമായ വി. പി. മൻസൂർ അലിയുടെ പിതാവാണ് അന്തരിച്ച അബ്ദുൽ മജീദ്. കഴിഞ്ഞ ദിവസം റോഡിൽ തെന്നിവീണ് കാലിന്റെ എല്ല് പൊട്ടിയതിനെ തുടർന്ന് ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിനിടയിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.ഇതേ സമയത്തുതന്നെയാണ് ഖത്തറിലുള്ള ഭാര്യ സഹോദരൻ അബ്ദുൾ ഖാദറിന്റെയും മരണം സംഭവിക്കുന്നത്. ജോലിസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് അബ്ദുൾ ഖാദറിനെ മുറിയിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഒരേ കുടുംബത്തിലെ രണ്ടുപേർ ഒരേ സമയത്ത് ലോകത്തോട് വിടപറഞ്ഞതിന്റെ സങ്കടത്തിലാണ് നാടും ബന്ധുക്കളും.

Jan oushadi

Comments are closed.