എടക്കഴിയൂര്‍ : എടക്കഴിയൂര്‍ നാലാം കല്ലില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു. നാലാം കല്ല് തൈപറമ്പില്‍ ഷജീര്‍(25) നാണ് വെട്ടേറ്റത്. ഷജീറിനെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് 4 30നായിരുന്നു സംഭവം. നാലാംകല്ല് സെന്ററിലല്‍ ഓട്ടോ ഡ്രൈവറാണ് ഷജീര്‍. സമീപത്ത് കോഴിക്കടയും, ഫാൻസി പക്ഷികളെ വിൽക്കുന്ന കടയും നടത്തുന്ന മുനീറാണ്
തന്നെ വെട്ടിയതെന്ന് ഷജീര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. വെട്ടാനുള്ള കാരണം ഷജീറിനറിയില്ല. ഓട്ടോയില്‍ ഇരിക്കുമ്പോള്‍ വാഹനത്തിൽ കയറിയാണ് വെട്ടിയത്. ഇറങ്ങി ഓടിയ ഷജീറിനെ മുനീറിന്റെ സഹോദരന്‍ ഫൈസല്‍ തടഞ്ഞു നിറുത്തുകയും വീണ്ടും വെട്ടിയതായും പറയുന്നു. ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.