ചാവക്കാട് : പോലീസ് സേ്റ്റഷന്‍ അങ്കണത്തില്‍ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത് കാമറ അടിച്ചു തകര്‍ത്തു . കോണ്‍ഗ്രസ് നേതാവ് സി എ ഗോപപ്രതാപനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ അറസ്റ്റിലായ മറ്റൊരു കോണ്‍ഗ്രസ് നേതാവായ നടത്തി കുഞ്ഞിമുഹമ്മദാണ് സേ്ഷറ്റന്‍ അങ്കണത്തില്‍ പോലീസും മറ്റു മാധ്യമപ്രവര്‍ത്തകരും നോക്കിനില്‍ക്കെ അതിക്രമം കാണിച്ചത്. എ സി വി കാമറമാന്‍ സി പി സനൂപിനെയാണ് നടത്തി കുഞ്ഞുമുഹമ്മദ് കയ്യേറ്റം ചെയ്ത് വീഡിയോ കാമറ നശിപ്പിച്ചത് . മറ്റു രണ്ടു പ്രതികളോടൊപ്പം പോലീസ് ജീപ്പില്‍ കയറ്റി കോടതിയിലേക്ക് കൊണ്ടുപോകുന്നത് ചിത്രീകരിക്കുന്നതുകണ്ട് രോഷം പൂണ്ടാണ് നടത്തി സനൂപിനുനേരെ തിരിഞ്ഞത് . ഇയാളുടെ അടിയില്‍ കാമറ തെറിച്ച് ജീപ്പിനുള്ളിലേക്ക് വീണു. പോലീസ് ഉടന്‍ ജാഗ്രതപാലിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. സംഭവം സംബന്ധിച്ച് സനൂപ് സി ഐ ക്ക് അപ്പോള്‍ തന്നെ പരാതിനല്‍കി . സേ്റ്റഷന്‍ അങ്കണത്തില്‍ വെച്ച് പ്രതി മാധ്യമ പ്രവര്‍ത്തകനെ അക്രമിക്കാന്‍ ശ്രമിച്ച് കാമറ തകര്‍ത്ത സംഭവത്തില്‍ ചാവക്കാട് പ്രസ് ഫോറം പ്രതിഷേധിച്ചു . സംഭവത്തില്‍ നിയമപരമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് റാഫി വലിയകത്തും സെക്രട്ടറി ഇ എം ബാബുവും സി ഐ ക്ക് പരാതിനല്‍കി . ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സി ഐ എ ജെ ജോണ്‍സന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു . സംഭവത്തില്‍ കെ ജെ യു ചാവക്കാട് താലൂക്ക് കമ്മിറ്റിയും പ്രതിഷേധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.