Header

പിടികിട്ടാപ്പുള്ളി ഒമ്പത് വര്‍ഷത്തിന് ശേഷം പിടിയില്‍

പ്രതി അബി
പ്രതി അബി

ചാവക്കാട്: നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ഒമ്പത് വര്‍ഷത്തിന് ശേഷം ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍ തെക്കുംപറമ്പത്ത് അഭി(36)യെയാണ് അറസ്റ്റ് ചെയ്തത്. 2007-ല്‍ വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് മുങ്ങിയതാണ് പ്രതി. 2013ല്‍ എടക്കഴിയൂരിലെ സ്‌ക്കൂളില്‍ കയറി രാത്രിയില്‍ മദ്യപിക്കുന്നത് ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ കാജ കമ്പനി സ്വദേശി തട്ടാന്‍കരവീട്ടില്‍ കബീറിനെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അഭി. ചാവക്കാട് സിഐ എ.ജെ.ജോണ്‍സന്‍, ജൂനിയര്‍ എസ്‌ഐ. രാജേഷ്, സിപിഒ.മാരായ ലോഫിരാജ്, ശ്യം,ജിബിന്‍, ജോബിന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.