mehandi banner desktop
Chavakkad online

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ കീഴടങ്ങി

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് :  യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ ചാവക്കാട് മുന്‍സിഫ് കോടതിയില്‍ കീഴടങ്ങി. പെരുവല്ലൂര്‍ സ്വദേശികളായ കുരിയക്കോട്ട് ശിബിന്‍ (23), കല്ലെട്ടുകുഴിയില്‍ മണികണ്ഠന്‍ (27), വെണ്ണേംകോട്ട് വിവേക് (25), ഓടംപുള്ളിപ്പറമ്പില്‍ സൂരജ് (20) എന്നിവരാണ് കീഴടങ്ങിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പുല്ലൂര്‍ സ്വദേശി തോട്ടപ്പുള്ളി രാജേഷിനെ (44) സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ കീഴടങ്ങിയത്. രാത്രി സുഹൃത്തുമൊത്ത് സ്‌കൂട്ടറില്‍ പോകുന്നതിനിടെ കാറിലെത്തിയ സംഘം രാജേഷിനെ ഇടിച്ചുവീഴ്ത്തിയ ശേഷം ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മുന്‍ വൈരാഗ്യമാണ് സംഭവത്തിനു പിന്നില്‍. കേസില്‍ സഹോദരങ്ങളായ പെരുവല്ലൂര്‍ പുല്ലൂര്‍ സ്വദേശികളായ പൂവ്വന്തറ വീട്ടില്‍ അഖില്‍ വാസ് (27), നിഖില്‍ വാസ് (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസം ഏഴിനാണ് സംഭവം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.