mehandi new

ആറ്റുപുറം എല്‍ പി സ്‌ക്കൂള്‍ 127 ാം വാര്‍ഷികം ആഘോഷിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂള്‍ 127 ാം വാര്‍ഷികവും 33 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന എ പി മേരിടീച്ചര്‍ക്കുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ ആഘോഷിച്ചു.  സ്‌ക്കൂള്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ആഘോഷ പരിപാടികള്‍  വടക്കേകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നബീല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജാക്‌സന്‍ കൂനംപ്‌ളാക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  സ്‌ക്കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപിക എ പി മേരിയുടെ ഫോട്ടോ തൃശൂര്‍ അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ ഡോ ആന്റണി ചെമ്പകശേരി അനാഛാദനം ചെയ്തു. ഒ എസ് എ പ്രസിഡന്റ് ഉമ്മര്‍ അറയ്ക്കല്‍, പള്ളി ട്രസ്റ്റി കെ എല്‍ വര്‍ഗീസ്, പി ടി എ പ്രസിഡന്റ് വി അന്‍വര്‍, എഡ്യൂക്കേഷന്‍ കമ്മിറ്റി അംഗം എം വി ജോസ്,  മാതൃസംഘം പ്രസിഡന്റ് പ്രീന അനില്‍, അധ്യാപക പ്രതിനിധി ജോഷി ജോസഫ് എം, സ്‌ക്കൂള്‍ ലീഡര്‍ സ്നേഹ പര്‍വീന്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപക പ്രതിനിധി വി എല്‍ കത്രീന  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന അധ്യാപിക എ പി മേരി മറുപടി പ്രസംഗം നടത്തി. പ്രധാന അധ്യാപിക  ടി ടി ബീന സ്വാഗതവും ഷീന തോമസ് നന്ദിയും പറഞ്ഞു. സമ്മാനദാനം,  വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.