mehandi new

താലൂക്ക് ആശുപത്രി എക്സറേ റൂമിൽ പൊട്ടിത്തെറി – ആളപായമില്ല

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എക്സ്റേ റൂമിൽ തീയും പുകയും പൊട്ടിത്തെറിയും. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം. ആളപായമില്ല. നാശനഷ്ടങ്ങൾ വിലയിരുത്തിയിട്ടില്ല. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. രാവിലെ

നിഹാല ഒലീദ് ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

ചാവക്കാട് : നവംബർ 20 ന് 21 തികഞ്ഞു, 21-ാം തിയതി നാമനിർദേശ പത്രിക സമർപ്പിച്ചു. നിഹാല ഒലീദ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ മന്നലാംകുന്ന് ഡിവിഷനിൽ നിന്നും എസ് ഡി പി ഐ സ്ഥാനാർഥിയായി

എസ് എഫ് ഐ പോരാട്ട വീര്യവുമായി പാലയൂരിന്റെ ഹൃദയം കീഴടക്കാൻ ഹൃദിൽ വയസ്സ് 21

ചാവക്കാട്:   പൊതു തിരഞ്ഞെടുപ്പിലെ ബേബി, സെന്റ് അലോഷ്യസ് കോളേജിലെ പുലി, ഹൃദിൽ നിയാ തോമസ് വയസ്സ് 21. നാലുമാസംമുൻപാണ് 21 തികഞ്ഞത്. ചാവക്കാട് നഗരസഭ വാർഡ്‌ 12 ൽ എൽ ഡി എഫ് സ്വതന്ത്ര  സ്ഥാനാർഥിയായി മത്സരിക്കുന്നു. തൃശ്ശൂർ ജോസഫ് മുണ്ടശേരി

കളമെഴുത്ത് തോറ്റംപാട്ട് മഹോത്സവം ആഘോഷിച്ചു

ചാവക്കാട് : ഒരുമനയൂർ മുത്തം മാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കളമെഴുത്ത് തോറ്റംപാട്ട് മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അഷ്ട നാഗ ക്കളം, ഭൂതക്കളം, മുത്തപ്പന് രൂപകളം, വിഷ്ണുമായക്ക് രൂപകളം, ഭഗവതിക്ക് രൂപകളം എന്നിവയായിരുന്നു പരിപാടികൾ.

മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷിച്ചു

ചാവക്കാട്: മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റിയുടെ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. രാവിലെ 9ന് വിളക്കുപന്തലില്‍ ആശാ സുരേഷിന്റെ സോപാന സംഗീതാര്‍ച്ചന നടന്നു.

ഇറാഖ്‌ വള്ളത്തിന്റെ എഞ്ചിനും ഇന്ധനവും മോഷണം പോയി

മുനക്കകടവ്: മത്സ്യബന്ധനം കഴിഞ്ഞ്  രാത്രി പുഴയിൽ നിർത്തിയിട്ട വള്ളത്തിന്റെ എഞ്ചിനും, ഇന്ധനവും മോഷണം പോയി.  മുനക്കകടവ് പാണ്ടിലക്കടവ്  പുഴയിൽ ആങ്കർ ചെയ്ത ഇറാഖ്‌ വള്ളത്തിന്റെ കാരിയർ വള്ളത്തിൽ നിന്നുമാണ് എഞ്ചിനും, ഇന്ധനവും നഷ്ടമായത്. ഇന്ന്

ഘനരാഗങ്ങൾ പെയ്തിറങ്ങി ചെമ്പൈ സംഗീതോത്സവത്തിന് നാളെ സമാപനം

ഗുരുവായൂർ : സദസ്സിനെ സംഗീതത്തിൽ ആറാടിച്ച് ഗുരുവായൂരിൽ പഞ്ചരത്ന കീർത്തനാലാപനം. ദശമി ദിനത്തിൽ ചെമ്പൈ സംഗീതമണ്ഡപത്തിലെ സവിശേഷതയാണ് ഘനരാഗ പഞ്ചരത്നകീർത്തനാലാപനം. കർണ്ണാടക സംഗീത ചക്രവർത്തിയായിരുന്ന ത്യാഗരാജ സ്വാമികളാൽ വിരചിതമാണ്

കാലം മായ്ക്കാത്ത ഓർമ്മ; ഗജരാജൻ ഗുരുവായൂർ കേശവന് സ്‌മരണാജ്ഞലി അർപ്പിച്ചു

ഗുരുവായൂർ : ഗജരാജൻ കേശവനെ അനുസ്‌മരിച്ചു. ദശമി ദിവസം രാവിലെ 7 മണിക്ക് ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെ ഗജവീരന്മാർ ഗജരാജൻ ഗുരുവായൂർ കേശവൻറെ ഛായാചിത്രവും വഹിച്ചുകൊണ്ട് തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തിൽ നിന്നും ഘോഷയാത്രയായി

നവ്യാനുഭവങ്ങൾ തീർത്ത് ഗ്രാൻഡ് പാരന്റ്സ് ഡേ

ഒരുമനയൂർ : നാഷണൽ ഹുദ സെൻട്രൽ സ്കൂൾ ഗ്രാൻഡ് പാരന്റ്സ് ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതം ആശംസിച്ചു.  

മിനി മാരത്തോൺ ചാവക്കാട് നാളെ

ചാവക്കാട്: ചാവക്കാട് സൈക്കിൾ ക്ലബ് സംഘടിപ്പിക്കുന്ന മിനി മാരത്തോൺ നാളെ. ജനുവരി 25നു തൃശ്ശൂരിൽ നടക്കുന്ന തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോണിന്റെ പ്രചരണാർത്ഥമാണ് ചാവക്കാട് മിനി മാരത്തോൺ സംഘടിപ്പിക്കുന്നത്. 30ന് ഞായറാഴ്ച രാവിലെ 6 മണിക്ക്