mehandi banner desktop

ഗുരുവായൂർ ക്ലാപ്സ് എഡ്യൂക്കേഷൻ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : ക്ലാപ്സ് എഡ്യൂക്കേഷൻ സെന്റർ ഓണാഘോഷം പ്രിൻസിപ്പാൾ സ്മിത സോബി ഉദ്ഘാടനം ചെയ്തു. പൂക്കളം, ഓണസദ്യ, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ എന്നിവ അരങ്ങേറി.സബിത മനോജ്‌, ഷാദിയ എന്നിവർ നേതൃത്വം നൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള

ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിക്കുന്ന വിവിധ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് സ്റ്റാഫ് വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അനിത സി എസ്, മിനി എൻ കെ എന്നീ ജീവനക്കാർക്കാണ് യാത്രയയപ്പ് നൽകിയത്. ദേവസ്വം ചെയർമാൻ

ദേവ്യേട്ത്തീടെ ഓണം.. സിനിമാതാരം രശ്മി സോമൻ ഉദ്ഘാടനം ചെയ്തു

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾന്റെ ഓണാഘോഷ പരിപാടികൾ പ്രശസ്ത സിനിമാതാരം രശ്മി സോമൻ നിർവഹിച്ചു.സിനിമാ സംവിധായകനും ചിത്രകാരനുമായ അമ്പിളി മുഖ്യഥിതിയായി.ഇൻസൈറ്റ് പ്രിൻസിപ്പലും മാനേജിങ് ട്രസ്റ്റിയുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ചു.

അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി

ഗുരുവായൂർ: തൈക്കാട് വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. ഷട്ടിൽ, വോളീബോൾ, ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു

ചാവക്കാട് : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പൊതുയോഗവും മുൻ ജില്ലാ പ്രസിഡന്റ്‌ പി എസ് സഞ്ജയ്‌ അനുസ്മരണവും ഓണാഘോഷവും മെമ്പർഷിപ് വിതരണവും നടത്തി. ചടങ്ങ് ജില്ലാ

ചാവക്കാട് നഗരസഭ ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : നഗരസഭയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. രാവിലെ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പൂക്കളമത്സരവും വൈകീട്ട് കലാ മത്സരങ്ങളും ഓണക്കളികളും നടത്തി.

അദ്വയ പൊന്നോണത്തിന് പിൻഗാമികൾക്ക് കൈത്താങ്ങുമായി ‘ഒപ്പം

ഗുരുവായൂർ : വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ അദ്വയയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് തങ്ങളുടെ പിൻഗാമികളായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി, ‘ഒപ്പം ’ എന്ന പേരിൽ

മന്ദലാംകുന്ന് കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു

പുന്നയൂർക്കുളം : കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. മന്ദലാംകുന്ന് കിണർ സെന്ററിൽ താമസിക്കുന്ന കോലയിൽ അലി അഹമ്മദ് മകൻ യഹ്‌യ (60) യാണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ മന്ദലാംകുന്ന് കിണർ സെന്ററിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന യഹ്‌യയെ

ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ എസ്ഡിപിഐ പ്രതിഷേധം

ചാവക്കാട് : ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെയും ബുൾഡോസർ രാജിനുമെതിരെ എസ് ഡി പി ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെയുംഹരിയാനയിൽ

എ. സി. മൊയ്തീൻ രാജിവെക്കണം – കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി

ചാവക്കാട് : കരുവന്നൂർ സഹകരണ ബാങ്കിൽ പാവങ്ങളുടെ പണത്തിൽ നിന്നും കോടികളുടെ അഴിമതിക്ക് നേതൃത്വം നൽകിയ എ. സി. മൊയ്തീൻ എം എൽ എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം