mehandi new

അങ്കണവാടികൾ പ്രവേശനോത്സവത്തിനൊരുങ്ങുന്നു – കുഞ്ഞുങ്ങൾക്ക് വീടുകളിൽ ചെന്ന് ഉപഹാരം നൽകി എ എൽ എം…

കടപ്പുറം : നവംബർ ഒന്നിന് അങ്കണവാടികളിൽ പ്രവേശനോത്സവം. പുതിയ കുഞ്ഞുങ്ങളുടെ അഡ്മിഷന് മുന്നോടിയായി എ എൽഎം എസ് സി (Anganwadi Level Monitoring and Support Committee )അംഗങ്ങളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളെ വീടുകളിൽ ചെന്നുകണ്ട് ഉപഹാരങ്ങൾ നൽകി.

ചാവക്കാട് കേന്ദ്രീകരിച്ച് ഖുർആൻ പഠന വേദിക്ക് തുടക്കം കുറിച്ചു

ചാവക്കാട് : ചാവക്കാട് കേന്ദ്രീകരിച്ച് ഖുർആൻ പഠന വേദിക്ക് തുടക്കം കുറിച്ചു. മുതുവട്ടൂർ ഖാളി സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജെ ഐ എച്ച് ചാവക്കാട് ഏരിയാ പ്രസിഡൻ്റ് ജാഫർ അലി അധ്യക്ഷത വഹിച്ചു.  ജെ ഐ എച്ച് ഗുരുവായൂർ

അടച്ചിട്ട ടോയ്‌ലറ്റുകൾ തുറന്നു – ചാവക്കാട് ടേക്ക് എ ബ്രേക്ക് മലിനജല സംസ്ക്കരണ പ്ലാന്റ്…

ചാവക്കാട് : നഗരസഭ ബസ് സ്റ്റാൻഡിന് സമീപത്തായുള്ള ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിലെ ടോയ്‌ലറ്റുകൾ തുറന്ന് കൊടുത്തു. മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന്റെയും ഭാഗമായി ബദൽ സംവിധാനം

പഞ്ചവടി വാക്കടപ്പുറം വേല വ്യാഴാഴ്ച – തുലാമാസ അമാവാസി ബലിതർപ്പണം വെള്ളിയാഴ്ച

എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്രത്തിലെ അമാവാസി മഹോത്സവം 2024 ഒക്ടോബർ 31 (1200തുലാം 15) വ്യാഴാഴ്‌ചയും അമാവാസി ബലിതർപ്പണം നവംബർ 1 ( 1200 തുലാം 16) വെള്ളിയാഴ്‌ചയും അതിവിപുലമായി ആഘോഷിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ

ചാവക്കാട് സബ് ജില്ലാ കലോത്സവ തിയതികളിൽ മാറ്റം – പുതിയ തിയതി നവംബർ 18, 19, 20, 21

ഗുരുവായൂർ : ശ്രീകൃഷ്ണ സ്കൂളിൽ നടക്കാനിരിക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവ തിയതികളിൽ മാറ്റം. നവംബറിൽ നടക്കേണ്ടിയിരുന്ന ജില്ലാ കലോത്സവം ഡിസംബറിലേക്ക് നീട്ടിവെച്ചതിനെ തുടർന്ന്, നവംബർ 12, 13, 14, 15 തിയതികളിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന

മാരക ലഹരി മരുന്നുമായി പുന്ന സ്വദേശിയായ യുവാവ് അറസ്റ്റിൽ

ചാവക്കാട് : അതിമാരക മയക്കു മരുന്നായ  എം ഡി എം എ യുമായി പുന്ന സ്വദേശിയായ യുവാവ് പിടിയിൽ.  രായംമരക്കാരു വീട്ടിൽ  ഫവാസ് (32)  നെ യാണ് 1.19 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് പോലീസ് പിടികൂടിയത്.

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഭൂമി ഏറ്റെടുക്കൽ നടപടി – വ്യാപാരികളുടെ ആശങ്ക…

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഭൂമി ഏറ്റെടുക്കാനുള്ള ദേവസ്വത്തിന്റെ നടപടികളുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള ആശങ്ക പരിഹരിക്കണം എന്നാവശ്യപ്പെട്ട് റവന്യു മന്ത്രി കെ. രാജന് വ്യാപാരികൾ നിവേദനം നൽകി. ജില്ലാ

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി – ഒരുമനയൂരിൽ ആടു വസന്ത നിർമ്മാർജന യജ്ഞം ആരംഭിച്ചു

ഒരുമനയൂർ : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ ആടു വസന്ത നിർമ്മാർജന യജ്ഞം ആരംഭിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവെപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ഒന്നാം വാർഡ്

പുന്ന അയ്യപ്പ ക്ഷേത്രം ഉൾപ്പെടെ ചാവക്കാട് മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച – മോഷ്ടാവ് പിടിയിൽ

ചാവക്കാട്:  പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രം ഉൾപ്പെടെ ചാവക്കാട് മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച.  മോഷ്ടാവ് പിടിയിലായതായി സൂചന. ഇന്ന് പുലർച്ചെയാണ് ക്ഷേത്രങ്ങളിൽ മോഷണം നടന്നത്. പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രം, ചാവക്കാട് സിവിൽ സ്റ്റേഷന് സമീപം

ഒരുമാസം നീണ്ട ജപമാല യജ്ഞത്തിന് പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഭക്തി നിർഭരമായ റാലിയോടെ സമാപനം

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം പലയൂരിൽ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന് സമാപനം കുറിച്ചു. വൈകുന്നേരം 5:30 ന്റെ ദിവ്യബലിക്ക് ശേഷം ജപമാല റാലിയും, തുടർന്ന് യൂത്ത് സി എൽ സി യുടെ നേതൃത്വത്തിൽ മാതാവിന്റെ