
ഒരുമനയൂർ: ഒരുമനയൂർ ലോക്ക് യഥാസമയം അടക്കാത്തത് മൂലം ഒരുമനയൂർ, കടപ്പുറം, ചാവക്കാട് മുൻസിപ്പാലിറ്റി പ്രദേശങ്ങളിലെ കനോലി കനാലിലെ ഇരുകരകളിലെയും ഏക്കറുകളോളം ഭൂമിയിലെ കൃഷി നശിക്കുകയും ശുദ്ദജലം ഉപ്പു കയറി മലിനമാവുകയും ചെയ്തു. നവംബർ, ഡിസംബർ മാസങ്ങളിൽ വേലിയേറ്റം ഉണ്ടാവുക പതിവാണ്. ഇതറിയാവുന്ന ഉദ്യോഗസ്ഥർ ആവിശ്യമായ നടപടികൾ മുൻകൂട്ടി സ്വീകരിക്കേണ്ടതായിരുന്നു. പ്രധാന ഷട്ടർ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് 10 മിനിറ്റു കൊണ്ട് അടക്കാവുന്നതേയുളൂ. ഇടച്ചീർപ്പുകൾ പലക വെച്ച് മണ്ണിട്ടും അടക്കേണ്ടതാണ്. ബ്രിട്ടീഷുകാർ നിർമിച്ച ഒരുമനയൂർ ലോക്ക് ഒരു കോടി ചിലവിൽ 25 വർഷം മുൻപ് പുനർനിർമിച്ചതാണ്. ഒരുമനയൂർ ലോക്കിന്റെ ഷട്ടർ ഉടൻ അടക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.


Comments are closed.