ഇരു വൃക്കകളും തകരാറിലായ സന്ധ്യാ പിതാംബരന് ഓട്ടോ ഡ്രൈവർമാരുടെ കൈത്താങ്ങ്
ചാവക്കാട്: തിരുവത്ര സ്വദേശി സന്ധ്യാ പിതാംബരന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയാ ഫണ്ടിലേക്ക് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ധന സഹായം കൈമാറി. ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം അംഗമായ തേർളി പിതാംബരന്റെ ഭാര്യയാണ് സന്ധ്യ. നാലുവർഷത്തിൽ അധികമായി ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുന്നു. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം അടിയന്തിരമായി വൃക്ക മാറ്റിവെക്കേണ്ടതിന് രൂപീകരിച്ച ചികിത്സ ഫണ്ടിലേക്ക് പ്രസിഡണ്ട് എം എസ് ശിവദാസ് ധന സഹായം കൈമാറി.
ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിൻറെ ഓഫീസിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അലി എ കെ അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ കെ കെ വേണു, കെ എസ് ബിജു, എൻ ബാബു, വി കെ ഷാജഹാൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാജി നരിയം പുള്ളി, കെ ജി ഉണ്ണികൃഷ്ണൻ, കെ എൻ അർജുനൻ, കെ ഡി ഹിരൺ, ബിജേഷ് എ എ, പ്രദീപ് നരിയംപുള്ളി, കോയ കെ പി, ശ്രീരാമൻ കെ ബി എന്നിവർ പങ്കെടുത്തു.
Comments are closed.