mehandi new

ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ടി എസ് സിനോജിന് ഓട്ടോ ഡ്രൈവർമാരുടെ ആദരം

fairy tale

ഗുരുവായൂർ: സ്ഥലം മാറിപ്പോകുന്ന ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ടി എസ്  സിനോജിന് ഓട്ടോ ഡ്രൈവർമാർ ഉപഹാരം നൽകി ആദരിച്ചു.  രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി  കൃത്യനിർവഹണ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്‌   ഗുരുവായൂരിൽ നിന്ന് മലപ്പുറത്തേക്ക്  മാറ്റം പോവുകയാണ് ഗുരുവായൂർ എ സി പി  ടി എസ്  സിനോജ്.  ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ  നേതൃത്വത്തിൽ   സംഘം പ്രസിഡണ്ട്  എം എസ്  ശിവദാസ്  ഉപഹാരം കൈമാറി.  വൈസ് പ്രസിഡണ്ട്  കെ കെ വേണു  പൊന്നാട അണിയിച്ചു.   ജോ സെക്രട്ടറി എൻ ബാബു,   ഭാരവാഹികളായ  കെ ജി  ഉണ്ണികൃഷ്ണൻ,  കെ ആർ സുബ്രു,  ഗണേശൻ നീരട്ടി,  അർജുനൻ കളത്തിൽ,  എ എ  വിജേഷ് എന്നിവർ നേതൃത്വം  നൽകി.

Macare 25 mar

Comments are closed.