Header

പാർക്കിംഗ് ഫീസിൽ നിന്നും ഓട്ടോറിക്ഷ ഒഴിവാക്കണം – ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം

ചാവക്കാട്:   താലൂക്ക് ആശുപത്രിയിൽ രോഗികളുമായി വരുന്ന വാഹനങ്ങൾക്ക്  പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയതിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കണമെന്ന് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ഭാരവാഹികൾ ചാവക്കാട്  മുൻസിപ്പൽ ചെയർപേഴ്സണൽ നൽകിയ  നിവേദനത്തിൽ ആവശ്യപ്പെട്ടു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ രോഗികളുമായി  വരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പത്തു രൂപയും സമയപരിധി  കഴിഞ്ഞാൽ ഇരിട്ടി തുകയും  ആണ് ഇപ്പോൾ പാർക്കിംഗ് ഫീസ് ആയി ഈടാക്കുന്നത്.  ആശുപത്രി പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള  സൗകര്യം ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം. എസ്  ശിവദാസ്,  സെക്രട്ടറി എ . കെ അലി,  വൈസ് പ്രസിഡണ്ട് കെ കെ വേണു,  ട്രഷറർ വി കെ ഷാജി, കെ എ  ജയതിലകൻ, ഷാജി  നരിയംപുള്ളി, പി എ ഷാജി, കെ ഡി ഹീറോസ്,  കെ ജി ഉണ്ണി കൃഷ്ണൻ, എൻ കെ ഗണേശൻ, എ ബി  ശ്രീരാമൻ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.

thahani steels

Comments are closed.