Header

ഇസ്രയേലിന് പിന്തുണ തേടിയുള്ള ആന്റണി ബ്ലിങ്കന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ എസ്ഡിപിഐ പ്രതിഷേധം

ചൊവ്വല്ലൂർപടി: ഫലസ്തീനിൽ ഇസ്രയിൽ സയണിസം നടത്തുന്ന വംശഹത്യക്ക് പിന്തുണ തേടി അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ എസ് ഡി പി ഐ മണലൂർ മണ്ഡലം കമ്മിറ്റി ചെവ്വല്ലൂർ പടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ലോകത്ത് ഭീകര വിധ്വംസക  പ്രവർത്തനങ്ങൾ നടത്തുന്ന കയ്യേറ്റക്കാരായ  ഇസ്രായേലിന് പിന്തുണ തേടി  ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ  ഇന്ത്യയിൽ  അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി എത്തുമ്പോൾ ഇന്ത്യൻ ജനത ഗോ ബാക്ക് വിളിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി കെ. വി. നാസർ.   പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ദിലീഫ് അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം ബി. കെ. ഹുസൈൻ തങ്ങൾ, മണ്ഡലം സെക്രട്ടറി അബ്ദുൾ ഹക്കീം, കമ്മിറ്റി അംഗം ഇർഷാദ് മാസ്റ്റർ, തൈക്കാട് മേഖല പ്രസിഡന്റ് നസീർ ചൊവ്വല്ലൂർപടി  തുടങ്ങിയവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.