mehandi banner desktop
Chavakkad online

ചാവക്കാട് ഉപജില്ല വിദ്യാരംഗം സർഗോത്സവം നാളെ

Ft

ചാവക്കാട് : വിദ്യാർത്ഥികളുടെ കലാ സാഹിത്യ അഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം സർഗോത്സവം ചാവക്കാട്‌ ഗവ. ഹൈസ്കൂളിൽ  നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കും. ചാവക്കാട്‌ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ  പി സീന  ഉദ്ഘാടനം ചെയ്യും.  പ്രധാന അധ്യാപിക പി സി ലിജ  അധ്യക്ഷയാകും.

Jan oushadi

കഥാ രചന,  കവിതാ രചന, ചിത്രരചന,  കാവ്യാലാപനം,  നാടൻപാട്ട്,  അഭിനയം,  പുസ്തകാസ്വാദനം എന്നീ ഏഴു ഇനങ്ങളിൽ ഒൻപത് വേദികളിലായി  ശിൽപശാലകൾ നടക്കും. ജൂലിയറ്റ് അപ്പുകുട്ടൻ, റാഫി നിലാങ്കാവിൽ, എം എസ് പരമേശ്വരൻ, ടി ഗീത, ഷാജി നിഴൽ, ബിന്ദു പി, ഡോ രേണുക ജ്യോതി എന്നിവർ ശില്പശാലകൾ നയിക്കും. കോ-ഓർഡിനേറ്റർ സോമൻ ചെമ്പ്രേത്ത് സ്വാഗതവും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ആർ രവീന്ദ്രൻ സമ്മാനദാനവും നിർവ്വഹിക്കും.

Comments are closed.