Header

തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മ വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ഗുരുവായൂർ : തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മയുടെ വാർഷികവും, കുടുംബ സംഗമവും നടന്നു.  ചൊവ്വല്ലൂർപടി കനറാബാങ്കിന് മുകളിൽഉള്ള വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച്  നടന്ന വാർഷിക സംഗമം ലീഗൽ അഡ്വൈസർ അഡ്വ കെ വി മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജമാൽ ഹാജി മരട്ടിക്കൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അസ്കർ കൊളംബോ സ്വാഗതം പറഞ്ഞു. ചാവക്കാട് റേഞ്ച് എക്സൈസ് ഓഫീസർ പി എൽ ജോസഫ്  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. ഇന്ത്യയിൽ  ആദ്യമായി ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ചെറുപ്രായത്തിൽ [17 വയസ്സ് ] അച്ഛന് കരൾ പകുത്തു നൽകിയ ദേവനന്ദയെ ചടങ്ങിൽ ആദരിച്ചു. സംഘടനയുടെ രക്ഷാധികാരി  ചെറിയാൻ ദേവനന്ദക്ക് പുരസ്‌കാരം നൽകി. 

ഉന്നത വിജയം നേടിയ എസ് എസ് എൽ സി, പ്ലസ് ടു  വിദ്യാർത്ഥികൾക്കും, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും, കലാപരിപാടികൾ അവതരിപ്പിച്ചവർക്കും,  സമ്മാനങ്ങളും, സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു. രവി ചങ്കത്ത്, മുഹമ്മദ് മോൻ വലിയകത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ സുജിത്  നന്ദി പറഞ്ഞു.

thahani steels

Comments are closed.