mehandi new

ആവേശം പഞ്ചവടിയിലെ കടൽ പൂരം – സന്ദർശകരിൽ ആശ്ചര്യം പകർന്ന് ഉത്സവ മേളം

fairy tale

എടക്കഴിയൂർ : പഞ്ചവടി മറൈൻ വേൾഡ് സന്ദർശകരിൽ ആശ്ചര്യം പകർന്ന് പഞ്ചവടിയിൽ കടൽ പൂരം തുടരുന്നു. പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സുരേന്ദ്രൻ കഴിഞ്ഞ ദിവസം കടൽ പൂരം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അബ്ദുൽ നാസർ, മാനേജിങ് ഡയരക്ടർ നൗഷർ മുഹമ്മദ്‌, അഡ്വൈസർ ബേബി അനോത്, ഗ്രാൻഡ്മ യു എ ഇ ഗുരുവായൂർ യുണിറ്റ് പ്രസിഡന്റ് അബ്ദുൽ നാസർ, മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം കെ കെ ഹംസക്കുട്ടി, വ്ലോഗർമാരായ ജിജിൻ ദൃശ്യ, ഫാറൂഖ്‌ മലപ്പുറം, മുനീർ മലപ്പുറം, ഹാഷ് ടാഗ് കേരള, മെഹന്തി ആര്ടിസ്റ്റ് സിയാഹ്, മറ്റു ഡയരക്ടർമാർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന കടൽ പൂരത്തിന് അഞ്ചാം തിയതി സമാപനമാകും. 

planet fashion

കടലിലെ മഹാദ്‌ഭുതങ്ങൾക്കൊപ്പം വാദ്യ മേളങ്ങളും, കലാ രൂപങ്ങളും, കലാ പരിപാടികളും, കരിമരുന്നിന്റെ വർണ്ണക്കൂട്ടുകളുമായി ഒരു പ്വോളി വൈബാണ് പഞ്ചവടി മറൈൻ വേൾഡിൽ  കടൽ പൂരം ഒരുക്കിയിട്ടുള്ളത്.  

കലാഭവൻ പ്രവീൺ അവതരിപ്പിക്കുന്ന ഹോളോ മാൻ വിത്ത് മാജിക് ഡാൻസ്, ഡോൾ ഡാൻസ്, അനിൽ ആർട്സിന്റെ എലെഫന്റ് ഡാൻസ്, ജാക്ക് സ്പാരോ, അക്വമാൻ തുടങ്ങിയവയുമായി കടൽ പൂരം സന്ദർശകരെ കാത്തിരിക്കുന്നു. 

Macare health second

Comments are closed.