mehandi banner desktop
Chavakkad online

ഇൻസ്പെയർ എഡ്യൂക്കേഷൻ പദ്ധതിയുടെ ഭാഗമായി അവാർഡ് ദാനവും കരിയർ ഗൈഡൻസും സംഘടിപ്പിച്ചു

Ft

പുന്നയൂർ: പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ഇൻസ്പെയർ എഡ്യൂക്കേഷൻ പദ്ധതിയുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ അവാർഡ് ദാനവും കരിയർ ഗൈഡൻസ് ക്ലാസും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്‌താഖലി ഉദ്‌ഘാടനം ചെയ്‌തു. വാർഡ് മെമ്പർ അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.

Jan oushadi

അവാർഡ്, അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്, മോട്ടിവേഷൻ ക്ലാസ്, പി.എസ്.സി കോച്ചിങ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന നാസർ മുഖ്യ അതിഥിയായി. സിജി സീനിയർ കരിയർ വിദഗ്ദ്ധൻ ഡോ.ഷെരീഫ് പൊവ്വൽ ക്ലാസ് നയിച്ചു. എം.പി ഇഖ്ബാൽ മാസ്റ്റർ, കെ.കെ കാദർ, ടി.കെ കാദർ, ഹാജി അബ്ദുള്ളകുട്ടി, ആർ.വി അഹമ്മദ് കബീർ ഫൈസി, യൂസഫ് തണ്ണിതുറക്കൽ, വി.വി ബിനീഷ്, എ.എം റോഷ്‌ന എന്നിവർ സംസാരിച്ചു.
പദ്ധതി കോഡിനേറ്റർ ഡോ.ടി.കെ അനീസ് മാസ്റ്റർ സ്വാഗതവും പി.എം ഫിറോസ് നന്ദിയും പറഞ്ഞു.

Comments are closed.