mehandi new

അറബനമുട്ട് ആചാര്യന്‍ ബക്കര്‍ ഏടക്കഴിയൂരിനെ ആദരിച്ചു

fairy tale

ചാവക്കാട് : അറബന മുട്ട് കലാകാരന്‍ ബക്കർ എടക്കഴിയൂരിനെ ആദരിച്ചു. മാപ്പിള കലാ അദ്ധ്യാപക ചാരിറ്റബിൾ സൊസൈറ്റി കോർവ്വയുടെ തൃശൂർ ജില്ലാ കമ്മറ്റിയാണ് ആദരിച്ചത്. ഒരു പുരുഷായുസ്സ് മുഴുവനും അറബനമുട്ട് എന്ന കലാരൂപത്തെ ജനകീയമാക്കുന്നതിന് വേണ്ടി ഇദ്ദേഹം ചിലവഴിച്ചു. അറബനമുട്ട് കേരളാ സ്കൂൾ കലോത്സവങ്ങളിലെ ഇഷ്ട കലയാക്കി മാറ്റിയതിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്‌.
സംസ്ഥാന പ്രസിഡന്റ് ജിഹാസ് വലപ്പാട് പൊന്നാട അണിയിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ് പാടൂർ, വൈസ് പ്രസിഡണ്ട് ഗഫുർ അണ്ടത്തോട്, അബ്ബാസ് കൃഷ്ണാപുരം, വിൻഷാദ് കൈപമംഗലം, അനസ് പാങ്ങ്, ഇൽയാസ് ജസീൽ, എടക്കഴിയൂർ ഇൽയാസ്, നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.