mehandi new

ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ലഹരി വസ്തുക്കളും മയക്കുമരുന്നുകളുടെയും ഉപയോഗം സമൂഹത്തിൽ വ്യാപ്യച്ചു വരുന്ന പശ്ചാതലത്തിൽ സാമൂഹ്യ തിന്മകൾക്കെതിരെ പോരാടുക എന്ന മുദ്രാവാക്യമുയർത്തി മുസ്ലീം സർവീസ് സൊസൈറ്റി  തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേത്രത്വത്തിൽ ചാവക്കാട് എം എസ് എസ് കൾച്ചറൽ സെൻ്ററിൽ  ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

planet fashion

എം. എസ്. എസ് സംസ്ഥാന വൈ. പ്രസിഡണ്ട് ടി.എസ്. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്ക്കരിക പ്രവർത്തക പ്രേമ ജി പിഷാരടി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി എം.പി. ബഷീർ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം, അബുദാബി യൂണിറ്റ് ട്രഷറർ സക്കറിയ, വൈ. പ്രസിഡണ്ട്  ജമാൽ താമരത്ത്, സെക്രട്ടറി എ.വി. അഷ്റഫ്  ആർ.എം. കബീർ എന്നിവർ സംസാരിച്ചു.

Comments are closed.