mehandi banner desktop
Chavakkad online

ആകാശപ്പറവകൾ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

Ft

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ആകാശപ്പറവകൾ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും അധ്യാപകർക്കും അനധ്യാപകർക്കുമുള്ള ആദരവും സംഘടിപ്പിച്ചു.  ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു.

Jan oushadi

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.  ചാവക്കാട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഷീദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,  31-ാം വാർഡ് കൗൺസിലർ എം.ആർ. രാധാകൃഷ്ണൻ, രണ്ടാം വാർഡ് കൗൺസിലർ ശ്രീജി സുഭാഷ്, സി.ഡി.എസ്. മെമ്പർ സെക്രട്ടറി സംഗീത എ വി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ദീപ വി വി, ജില്ലാ മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ ആദർശ് പി. ദയാൽ, രക്ഷാകർതൃ പ്രതിനിധി റൈഹാനത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റീഹാബിലിറ്റേഷൻ സെന്റർ അധ്യാപിക ഗൗതമി സ്വാഗതവും സി.ഡി.എസ്. ചെയർപേഴ്സൺ ജീന രാജീവ് നന്ദിയും പ്രകാശിപ്പിച്ചു.

Comments are closed.