mehandi new

ചാവക്കാട്ടെ ആയുഷ് ഗ്രാമങ്ങളിലേക്ക് സ്വാഗതം – ഉദ്ഘാടനം ബുധനാഴ്ച്ച രാവിലെ പത്തിന്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ഭാരതീയ ചകിത്സ വകുപ്പും ദേശീയ ആയുഷ്മിഷനും സംയുക്തമായി നടപ്പാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിക്കായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളില്‍നിന്നായി എട്ടു ഗ്രാമങ്ങളെ തെരഞ്ഞെടുത്തതായി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത്, ,ആയുര്‍വേദ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീല കാറളം, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ ജില്ലയില്‍ ചാവക്കാട് ബ്ലോക്കിനെ മാത്രമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതി ഉദ്ഘാടനം ബുധനാഴ്ച രാവിലെ പത്തിന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തു ഹാളില്‍ കെ വി അബ്ദുല്‍കാദര്‍ എം എല്‍ എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് ഷീല വിജയകുമാര്‍ മുഖ്യ അതിഥിയായി പങ്കെടുക്കും.
കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, എടക്കഴിയൂര്‍, പുന്നയൂര്‍ക്കുളം, കടിക്കാട്, വൈലത്തൂര്‍, വടക്കേക്കാട് എന്നീ ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പ്രദേശങ്ങളില്‍ കാര്‍ഷികം, ശുചിത്വം, കുടിവെള്ളം, ആരോഗ്യം, മൃഗ സംരക്ഷണം പൊതുമരാമത്തു, ക്ഷീര വികസനം തുടങ്ങിയ മേഖലകളില്‍ സര്‍വ്വേ നടത്തി പോരായ്മകള്‍ കണ്ടെത്തി പ്രകൃതിക്കിണങ്ങും വിധം പരിഹാരം കണ്ടെത്തുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ജീവിത ശൈലി രോഗങ്ങള്‍ക്ക് ഓരോ പ്രദേശത്തിനനുസരിച്ചുള്ള പരിഹാരം കണ്ടെത്തും. പച്ചക്കറി, ഔഷധ സസ്യ പരിപാലനം, കൃഷി, വ്യായാമം തുടങ്ങിയവ പ്രോത്സാഹിപ്പിക്കും. തീരദേശത്തെ വിളയായ രാമച്ചക്കൃഷി, വിപ ണനം എന്നിവക്ക് കൂടുതല്‍ പരിഗണന നല്‍കും. വേനല്‍ക്കാല ആരോഗ്യ സംരക്ഷണം മഴക്കാല രോഗങ്ങളെ തടയുന്നതിന് സഹായിക്കുമെന്ന സന്ദേശം പ്രചരിപ്പിക്കും. മെഡിക്കല്‍ ക്യാമ്പുകള്‍, മരുന്ന് വിതരണം  തുടങ്ങിയവയും നടത്തും. എട്ടു ഗ്രാമങ്ങളിലും പദ്ധതി നടപ്പാക്കാനുള്ള കമ്മിറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനം തുടങ്ങിയതായും ഡി എം ഒ പറഞ്ഞു. ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ ഔഷധ സസ്യങ്ങളുടെ വിതരണവും ഉണ്ടായിരിക്കും. പുന്നയൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാഗി, ഡോ. രാജേഷ് എിവര്‍ക്കാണ് പദ്ധതി ചുമതല. ഗ്രാമാതിര്‍ത്തികളില്‍ ‘ആയുഷ് ഗ്രാമം’ ബോര്‍ഡുകള്‍ സ്ഥാപിക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.