mehandi banner desktop
Chavakkad online

ബദരീങ്ങളുടെ ആണ്ട് നേർച്ച ആചരിച്ചു

Ft

ചാവക്കാട് : മേഖലയിലെ വിവിധ മസ്ജിദുകളിൽ റമദാൻ പതിനേഴിനോടനുബന്ധിച്ച് ബദരീങ്ങളുടെ ആണ്ട് നേർച്ച നടത്തി. മൗലൂദ് പാരായണവും പ്രത്യേക പ്രാർത്ഥനകളും ശേഷം  അന്നദാനവും നടത്തി.

Jan oushadi

അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് പള്ളിയിൽ  മഹല്ല് ഖത്തീബ് ഹാജി കെ ഉമർ ഫൈസി ദുആക്ക് നേതൃത്വം നൽകി. ഉസ്താദ് മാരായ പൈലിപ്പുറം അബൂബക്കർ മുസ്ലിയാർ, ഉമ്മർ  മുസ്‌ലിയാർ, അസ്‌കർ മുസ്ലിയാർ, തങ്ങൾ ഉസ്താദ്, മഹല്ല് സെക്രെട്ടറി നൗഷാദ് അഹമ്മു, അനീഷ് പാലയൂർ, ജലാൽ നാസ്കോ, എൻ കെ ഷംസുദീൻ, നൗഷാദ് നേടുംപറമ്പിൽ, ഇല്യാസ് ബുർഹാൻ, സലി, നാസർ കൊളാടി എന്നിവർ അന്നദാനത്തിനു നേതൃത്വം നൽകി.

Comments are closed.