കെ പി സി സി ഗാന്ധിദ൪ശൻ സമിതി സംസ്ഥാന സെക്രട്ടറിയായി ബദറുദ്ദീൻ ഗുരുവായൂർ തിരഞ്ഞെടുക്കപ്പെട്ടു

ഗുരുവായൂർ : കോൺഗ്രസ് പോഷക സംഘടനയായ കെ പി സി സി ഗാന്ധിദ൪ശൻ സമിതി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി സാംസ്കാരിക പ്രവർത്തകൻ ബദറുദ്ദീൻ ഗുരുവായൂർ തിരഞ്ഞെടുക്കപ്പെട്ടു. കേരള സാംസ്കാരിക പരിഷത്ത്, കേരള മദ്യ നിരോധന സമിതി, പ്രവാസി കോൺഗ്രസ്, ഏകതാ പരിഷത്ത്, തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ൽ ഫൗണ്ടേഷൻ തുടങ്ങിയ സാംസ്കാരിക, സാമൂഹ്യ സംഘടനകളുടെ സംസ്ഥാന ഭാരവാഹിത്വമടക്കം നിരവധി സംഘടനകളുടെസാരഥ്യം വഹിക്കുന്ന ഇദ്ദേഹം, നയതന്ത്രകാര്യാലയം ഉദ്ധ്യോഗസ്ഥനായിരുന്നു.

ഗാന്ധി ദർശൻ സമിതിയുടെ പ്രഥമ തൃശൂർ ജില്ലാ പ്രസിഡന്റും കെ.പി.സി.സി. സംസ്കാര സാഹിതിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയുമായിരുന്നിട്ടുളള ബദറുദ്ദീൻ ഗുരുവായൂർ നമ്മൾ ചാവക്കാട്ടുകാ൪ ആഗോള സൌഹൃദക്കൂട്ട് ചാവക്കാട് ചാപ്റ്റർ സെക്രട്ടറി കൂടിയാണ്.

Comments are closed.