mehandi new

ബൈത്തുറഹ്മകൾ സാഹോദര്യത്തിന്റെ പ്രതീകങ്ങളായി മാറുന്നു: മുനവ്വറലി ശിഹാബ് തങ്ങൾ

fairy tale

ചാവക്കാട് : ഭവന രഹിതരായ കുടുംബങ്ങൾക്ക് ജാതി-മത രാഷ്ട്രിയ പരിഗണകൾക്കധീതമായി രാജ്യത്തുടനീളം നിർമിച്ചു വരുന്ന ബൈത്തുറഹ്മകൾ സാഹോദര്യത്തിന്റെ പ്രതീകങ്ങളായി മാറുകയാണെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ. ശിഹാബ് തങ്ങൾ റിലീഫ് സെൽ മണത്തലയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭയിലെ മണത്തല 19 വാർഡിൽ സിംഗർ റോഡിൽ താമസിക്കുന്ന അറക്കാപറമ്പിൽ വിശ്വൻ ശീജ ദാമ്പത്തികൾക്ക് നിർമ്മിച്ചു നൽകിയ ബൈത്തുറഹ്മയുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ. ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ ഫൈസൽ കാനംപുള്ളി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈ പ്രസിഡന്റ് സി. എച്ച് റഷീദ് മുഖ്യ പ്രഭാഷണം നടത്തി.

planet fashion

മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർ പി ബഷീർ, മുസ്ലിം ലീഗ് തൃശൂർ ജില്ല സെക്രട്ടറി കെകെ. ഹംസകുട്ടി, സലാല കെഎംസിസി തൃശൂർ ജില്ലാ ചെയർമാൻ സി  ഷംസുദ്ധീൻ, സലാല തുമ്രിത് കെഎംസിസി പ്രസിഡന്റ് സി മൊയ്‌ദുട്ടി, എം.എസ്‌.എഫ് തൃശൂർ ജില്ല പ്രസിഡന്റ് ആരിഫ് പാലയൂർ എന്നിവർസംസാരിച്ചു.

 എപി അബ്ദുള്ള, എ വി അഷറഫ്, ഹാഷിം ബ്ലാങ്ങാട്, എൻ കെ റഹിം, കെ വി മജീദ്, ബഷീർ, ഷാഹുൽ ഹമിദ് കടവിൽ, ടി വി അബ്ദുൽ റഷീദ്, ഇസ്മായിൽ, അശോകൻ തേർളി എന്നിവർ സംബന്ധിച്ചു.

മുസ്ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ സെക്രട്ടറി പി എം അനസ് സ്വാഗതവും, പി.പി മുഹമ്മദ്‌ അഷറഫ് നന്ദിയും പറഞ്ഞു.

Pharmacy wanted Chavakkad

Comments are closed.