ലോക വനിതാ ദിനത്തിൽ ബീവാത്തു കുട്ടിയെ ആദരിച്ചു

വട്ടേക്കാട് : അൻപത് വർഷമായി പാചക ജോലിയിൽ വ്യക്തമുദ്ര പതിപ്പിച്ച പി വി ബീവത്തു കുട്ടിയെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ ആദരിച്ചു. വിവാഹത്തിന് ബിരിയാണി വെക്കുന്നതിൽ പ്രത്യേകം വൈഭവം ഉണ്ടായിരുന്നു ബീവത്തു കൂട്ടിക്ക്.

വാർഡ് മെമ്പർ എ വി അബ്ദുൽ ഗഫൂർ, വട്ടേക്കാട് മഹല്ല് കമ്മറ്റി സെക്രട്ടറി ആർ ഒ ബക്കർ, ആർ വി ജബ്ബാർ, ആർ കെ കമറുദ്ദീൻ, വി ശറഫുദ്ദീൻ, വേണു ചെമ്പകശ്ശേരി, ആർ കെ ആരിഫ്, എ വി അബ്ദുൽ റഷീദ്, ഇ വി അഷറഫ് എന്നിവർ പങ്കെടുത്തു.

Comments are closed.