ബേട്ടി ബചാവോ, ബേട്ടി പഠാവോ പരിപാടിക്ക് ചാവക്കാട് നഗരസഭാ മേഖലയിൽ തുടക്കമായി
ചാവക്കാട് : താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ബേട്ടി ബചാവോ, ബേട്ടി പഠാവോ പരിപാടിക്ക് ചാവക്കാട് നഗരസഭാ മേഖലയിൽ തുടക്കമായി.
മമ്മിയൂർ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്ത്രീ സുരക്ഷയെ സംബന്ധിച്ച ബോധവൽക്കരണ സെമിനാറോട് കൂടിയാണ് പരിപാടിക്ക് തുടക്കമായത്. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ശ്രീജ പി. കെ, നഴ്സിങ് സൂപ്രണ്ട് സുധരാമൻ, ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റീന ജേക്കബ്, ഹോസ്പിറ്റൽ പി. ആർ. ഒ അശ്വതി തിലക് തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി. വി ബോധവൽക്കരണ സെമിനാർ നയിച്ചു.
പരസ്പര ആശയ വിനിമയത്തിൽ ഊന്നി നടന്ന സെമിനാറിൽ 500 ൽ അധികം വിദ്യാർത്ഥിനികൾ പങ്കെടുത്തു.
മകൾ പിറക്കട്ടെ അവൾ പഠിക്കട്ടെ വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥിനികളുടെ ഫ്ലാഷ് മോബും ഉണ്ടായി.
Comments are closed.