വിഷു ദിനത്തിൽ വർഗീയകലാപം അഴിച്ചു വിടാനുള്ള ഫാസിസ്റ്റ് ശ്രമത്തെ കരുതിയിരിക്കുക – ഐഎൻഎൽ

ചാവക്കാട് : പാലക്കാട് എലപ്പുള്ളി കൊലപാതകത്തിൽ ഐഎൻഎൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അപലപിച്ചു. വിഷു ദിനത്തിൽ തന്നെ വർഗീയകലാപം അഴിച്ചു വിടാനുള്ള ഫാസിസ്റ്റ് നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തു വരണമെന്ന് യോഗം ആഹ്വാനം ചെയ്തു.

പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ കുപ്പിയോട് എലപ്പുള്ളി പാറ അബൂബക്കർ മകൻ സുബൈറാണ് (43)കൊല്ലപ്പെട്ടത്. ജുമുഅ നമസ്ക്കാരം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് പോകവെ രണ്ട് കാറുകളിലായി വന്നു ബൈക്ക് ഇടിച്ചു വീഴ്ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. എസ് ഡി പി ഐ മേഖല ഭാരവാഹിയാണ് കൊല്ലപ്പെട്ട സുബൈർ.
സികെ കാദർ അധ്യക്ഷത വഹിച്ചു. നൗഷാദ് പി എം നസ്രുദീൻ മജീദ്, സി ശറഫുദ്ദീൻ ജംഷീർ അലി തിരുവത്ര, റാഫി മുനക്കൽ, മുഹസിൻ ഇടക്കഴിയൂർ,
പി വി മുഹമ്മദലി എന്നിവർ സംസാരിച്ചു.

Comments are closed.