പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭദ്രകാളി പ്രതിഷ്ഠയും പ്രതിഷ്ഠാദിന ഉത്സവവും ആഘോഷിച്ചു

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്‍മ്മവും നടന്നു. രാവിലെ ഒമ്പതിന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ അയ്യപ്പ, സുബ്രഹ്മണ്യ, ഗണപതി പ്രതിഷ്ഠക്ക് പുറമെയാണ് ഭദ്രകാളിക്കും പ്രതിഷ്ഠ നടത്തിയത്.

പുലര്‍ച്ചെ അഞ്ചിന് നടതുറക്കല്‍, ഗണപതിഹോമം എന്നിവക്ക് ശേഷം ഉച്ചതിരിഞ്ഞ് മൂന്നിന് വാദ്യകലാകാരന്‍ ഗുരുവായൂര്‍ ഗോപന്‍ മാരാര്‍ നയിച്ച വാദ്യമേളങ്ങളോടെ ഗജവീരന്റെ അകമ്പടിയോടെ തിടമ്പെഴുന്നള്ളിപ്പും ഉണ്ടായിരുന്നു. ഗജവീരന്‍ മുള്ളത്ത് ഗണപതിയാണ് തിടമ്പെടുത്തത്. താഴിശ്ശേരി കുടുംബക്ഷേത്രത്തില്‍നിന്ന് ആന, ശിങ്കാരിമേളം, ഉടുക്കുപാട്ട്, സ്വാമി തുള്ളല്‍ എന്നിവയോടെ രുദ്ര ഉത്സവാഘോഷ കമ്മിറ്റിയുടെ പൂരം വരവും പേരകം നവയുഗയുടെ എഴുന്നള്ളിപ്പും വൈകീട്ട് ദീപാരാധനയും ഉണ്ടായി.

Comments are closed.