mehandi new

ഭാഗവത സപ്താഹ യജ്ഞത്തിന് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി

fairy tale

ഗുരുവായൂര്‍ : അഷ്ടമിരോഹിണി ആഘോഷത്തിന്‍റെ ഭാഗമായുള്ള ഭാഗവത സപ്താഹയജ്ഞത്തിന് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആചാര്യവരണം നിര്‍വ്വഹിച്ചതോടെയാണ് സപ്താഹത്തിനു തുടക്കമായത്. തുടര്‍ന്ന് മാഹത്മ്യ പാരായണം നടന്നു. ഓട്ടൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് പൂജകള്‍ നിര്‍വ്വഹിച്ചു. ഭാഗവതാചാര്യന്‍ പ്രൊഫ. വി.വൈദ്യലിംഗശര്‍മ്മയെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഒമ്പത് യജ്ഞാചാര്യന്‍മാരാണ് സപ്താഹത്തിനു നേതൃത്വം നല്‍കുന്നത്. അഷ്ടമിരോഹിണി ദിവസമായ ബുധനാഴ്ച ശ്രീകൃഷ്ണാവതാരം വായന വരത്തകവിധമാണ് സപ്താഹം ക്രമീകരിച്ചിട്ടുള്ളത്. ഭരണ സമിതി അംഗങ്ങളായ കെ.കുഞ്ഞുണ്ണി, അഡ്വ.എ.സുരേശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Macare health second

Comments are closed.