mehandi banner desktop
Chavakkad online

ടോറസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

Ft

വാടാനപ്പള്ളി : വാടാനപ്പള്ളിയിൽ ടോറസ് ഇടിച്ച് ടോറസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂണിറ്റ് പ്രസിഡന്റ് ഏങ്ങൂര് ഗംഗാധരൻ മകൻ ചന്ദ്രബോസ് (65) മരിച്ചു. ഇന്ന് രാവിലെ 10. 20 ഓടെ ഗണേശമംഗലം സീപ്പേളിന് സമീപത്തായിരുന്നു അപകടം. വാടാനപ്പള്ളി ഭാഗത്തുനിന്നും പാവറട്ടിയിലേക്ക് പോവുകയായിരുന്ന ചന്ദ്രബോസ് സഞ്ചരിച്ച ബൈക്കിൽ അതേ ദിശയിൽ വന്ന ടോറസ് ലോറി തട്ടിയതിനെ തുടർന്ന് ചന്ദ്രബോസ് ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ലോറിയുടെ പുറകിലെ ടയർ ചന്ദ്രബോസിനെ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം കണ്ടശ്ശാംകടവ് ഡികോഡ് ആംബുലൻസ് പ്രവർത്തകർ എങ്ങണ്ടിയൂർ എം. ഐ. ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് ഹൈവേയിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നാട്ടുകാരും ബിലീവർ ആംബുലൻസ് പ്രവർത്തകർ, സഹചാരി ആംബുലൻസ് പ്രവർത്തകർ എന്നിവ ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂണിറ്റ് പ്രസിഡൻ്റായ ചന്ദ്രബോസ് തളിക്കുളങ്ങര ശ്രീ ശങ്കരനാരായണ ക്ഷേത്ര സമിതി രക്ഷാധികാരി, സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ തളിക്കുളം യൂണിറ്റ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നുണ്ട്. സി. പി. ഐ പ്രവർത്തകനും തളിക്കുളത്തെ സിമൻ്റ് വ്യാപാരിയുമാണ് പരേതൻ. മക്കൾ: സിബിൻ ബോസ് (ദുബൈ), അശ്വിൻ ബോസ് ( വിദ്യാർഥി, പുതുച്ചേരി).

Jan oushadi

Comments are closed.