mehandi banner desktop
Chavakkad online

ഗുരുവായൂരിൽ ഭീകര സാന്നിധ്യ പ്രചരണം അസത്യം – ഡി ജി പി റവാഡ എ ചന്ദ്രശേഖർ ഐ പി എസ്

Ft

ഗുരുവായൂർ : ഗുരുവായൂരിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓൺലൈൻ മാധ്യമങ്ങളുടെ പ്രചരണം അസത്യമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ ഐ പി എസ് പറഞ്ഞു. മാനസിക വെല്ലുവിളി, നേരിടുന്ന കശ്മീരിയുവാവിനെ ഗുരുവായൂരിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചതിൽ ഭീകരബന്ധം കണ്ടെത്താനായിട്ടില്ല. ഗുരുവായൂരിൽ സുരക്ഷയുടെ കാര്യത്തിൽ എല്ലാ മുൻകരുതലും പോലീസ് എടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പോലീസിനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദർശനത്തിനെത്തിയ സംസ്ഥാന പോലിസ് മേധാവിമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.തൃശൂർ റേഞ്ച് ഡി.ഐ.ജി ടി.നാരായണൻ, സിറ്റി പോലീസ് കമ്മീഷണർ നകുൽ ആദിത്യ എന്നിവർ പോലീസ് മേധാവിക്കൊപ്പം ഉണ്ടായിരുന്നു.

Jan oushadi

Comments are closed.