mehandi banner desktop
Chavakkad online

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

Ft

ചാവക്കാട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു ബ്ലാങ്ങാട് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം എടശ്ശേരി ബദറുവിന്റെ മകൻ ഫഹദ് ( 20 ) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് മലപ്പുറത്ത് വച്ചായിരുന്നു അപകടം. മഅ്ദിൻ അക്കാദമിയിലെ വിദ്യാർത്ഥിയായ ഫഹദ് ഇതേ സ്ഥാപനത്തിലെ അധ്യാപകനുമായി ബൈക്കിൽ സഞ്ചരിക്കവേ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അധ്യാപകനായ അസ്ലം അഹസനി അപകടസമയം തന്നെ മരിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ ഫഹദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.മാതാവ് ഖൈറുന്നീസ. സഹോദരിമാർ : മറിയ, ആസിയ.

Jan oushadi

Comments are closed.