mehandi banner desktop
Chavakkad online

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: രാത്രികാലങ്ങളിൽ അരമണിക്കൂർ പവർകട്ട്

Ft

​കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനിടയിൽ അരമണിക്കൂർ നേരമായിരിക്കും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. ഊർജ്ജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎഎസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി.

Jan oushadi

​വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനവാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി. വിതരണം തടസ്സരഹിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഉപഭോക്താക്കളുടെ പൂർണ്ണ സഹകരണം കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്. വൈകുന്നേരം 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് പൂർണ്ണമായും ഒഴിവാക്കണമെന്നും ഇവ പകൽ സമയത്തേക്ക് ക്രമീകരിക്കണമെന്നും ബോർഡ് നിർദ്ദേശിച്ചു.

​വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസിനുള്ളിൽ നിലനിർത്താനും ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി പരിമിതപ്പെടുത്താനും നിർദ്ദേശമുണ്ട്. ഇതോടൊപ്പം ഇൻഡക്ഷൻ കുക്കർ, ഇലക്ട്രിക് ഹീറ്റർ, അയൺ ബോക്സ്, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗം രാത്രികാലങ്ങളിൽ ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

Comments are closed.