അകലാട്: ബദർപള്ളിക്കടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് വയോധികനും പത്ത് വയസ്സ്കാരനും പരിക്ക്.

അണ്ടത്തോട് മുഹാദ് (10), പുന്നയൂർ സ്വദേശി കൈപ്പടയിൽ കുഞ്ഞിമുഹമ്മദ് (71) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.

പരിക്കേറ്റ ഇവരെ അകലാട് രാജീവ് ട്രസ്റ്റ് വി കെയർ ആംബുലൻസ് പ്രവർത്തകരും നബവി ആംബുലൻസ് പ്രവർത്തകരും ചേർന്ന് മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.