ഗുരുവായൂർ : പുന്നയൂർക്കുളം മാവിൻചുവട് സ്വദേശി വി അഷറഫ് ഗുരുവായൂർ എസ് ഐ ആയി ചുമതലയേറ്റു.

ഇരുപത്തിയേഴു വർഷമായി പോലീസിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ചാവക്കാട്, ഗുരുവായൂർ സ്റ്റേഷനുകളിലും തൃശൂർ റെയിൽവേയിലും, സ്റ്റേറ്റ്‌ സ്‌പെഷൽ ബ്രാഞ്ചിലും വിവിധ തസ്തികകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

സ്‌പെഷൽ ബ്രാഞ്ചിൽ ഇരിക്കെ കഴിഞ്ഞ വർഷം സബ് ഇൻസ്‌പെക്ടറായി പ്രമോഷൻ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിലേക്ക് ട്രാൻസ്ഫർ ലഭിച്ചത്.