mehandi new

ബിന്ദു ഭരണകൂട അനാസ്ഥയുടെ രക്തസാക്ഷി – ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കുക

fairy tale

ചാവക്കാട് : കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണ ജോർജ്  രാജി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു  വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.   ജില്ലാ ജനറൽ സെക്രട്ടറി കെ ടി റഖിബ്  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ അധ്യക്ഷത വഹിച്ചു. 

planet fashion

ജില്ലാ സമിതിയംഗം സി ആർ. ഹനീഫ, മണ്ഡലം സെക്രട്ടറി ഒ  കെ റഹീം, മുനിസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുംപടി, ജഫീർ ഗുരുവായൂർ എന്നിവർസംസാരിച്ചു.   ശിഹാബ് ഒരുമനയൂർ, സലാം മുതുവട്ടൂർ, മൊയ്‌തീൻകുഞ്ഞി കടപ്പുറം, മുസ്തഫകമാൽ, പി എച്ച് റസാക്ക് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.