Header

ഗുരുവായൂരിൽ യു ഡി എഫി നെതിരെ ബിജെപി എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് – ടി എൻ പ്രതാപൻ എം പി

ചാവക്കാട് : എൻ ഡി എ യുടെ ബി ജെ പി സ്ഥാനാർഥി അഡ്വ. നിവേദിതയുടെ നാമനിർദേശ പത്രിക തള്ളിയത് ബിജെപി എൽ ഡി എഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി ടി എൻ പ്രതാപൻ എം പി.

ആർ എസ് എസ് താത്വികാചാര്യൻ ബാലശങ്കർ നേരത്തെ വെളിപ്പെടുത്തിയ സി പി എം ബിജെപി അവിഹിത അന്ധർധാരയുടെ ഭാഗമാണോ നോമിനേഷൻ തള്ളപ്പെട്ടത് എന്ന് സംശയിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഇരുപതിയ്യായിരത്തിൽ പരം വോട്ടുകൾ നേടുകയും ചെയ്ത നിയമ വിദഗ്ധയായ നിവേദിതയുടെ പത്രിക പരിശോധന കൂടാതെ സമർപ്പിച്ചു എന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

നോമിനെഷൻ നൽകിയതിൽ ബി ജെ പി ക്ക് അബദ്ധം സംഭവിച്ചതാണെങ്കിൽ അത് ബി ജെ പി തുറന്ന് സമ്മതിക്കണം അല്ലെങ്കിൽ ഇതിനുപിന്നിൽ എൽ ഡി എഫുമായുള്ള അവിഹിത കൂട്ടുകെട്ടിന്റെ ഭാമാണെന്ന് തന്നെ സംശയിക്കണമെന്ന് ടി എൻ പ്രതാപൻ പറഞ്ഞു.

thahani steels

Comments are closed.