യു ഡി എഫും എല്‍ഡി എഫും ബി ജെ പി യെ എതിര്‍ക്കുന്നത് ഇരുപാര്‍ട്ടികളുടെയും അഴിമതി പുറത്ത് വരാതിരിക്കാന്‍ – എ കെ നസീര്‍ഹാജി

ചാവക്കാട് : യു ഡി എഫും എല്‍ഡി എഫും ബി ജെ പി യെ എതിര്‍ക്കുന്നത് ഇരുവരും പങ്കിട്ട് ചെയ്യുന്ന അഴിമതി പുറത്തുവരാതിരിക്കാനാണെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ഹാജി. ബി ജെ പി സ്ഥാനാര്‍ഥി നിവേദിതയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചാവക്കാട് നടത്തിയ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പ്രതിപക്ഷമെന്ന നിലയില്‍ എല്‍ ഡി എഫ് യാതൊരു ഭീഷണിയും ഉയര്‍ത്താതിരുന്നതിന്റേയും കാരണം മറ്റൊന്നല്ല. ബി ജെ പി യെ മറ്റുമുന്നണികള്‍ പേടിക്കുന്നതിന്റെ കാരണം തെരഞ്ഞെടുപ്പ് അടുക്കും തോറും വ്യക്തമായികൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മുന്നാം മുന്നണി യാഥാര്‍ഥ്യമായെന്നും ഹാജി പറഞ്ഞു. കേരളത്തില്‍ ഏതെങ്കിലും അഴിമതി പുറത്തു വന്നിട്ടുണ്ടോയെന്നും അദേഹം ചോദിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ ആര്‍ അനീഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സ്ഥാനാര്‍ഥി അഡ്വ. നിവേദിത, സുമേഷ് തേര്‍ളി, കെ സി വേണുഗോപാല്‍, എം കെ ഷണ്‍മുഖന്‍, സിന്ധു അശോകന്‍, ബിജു ദ്വാരക, ശശി ഒരുമനയൂര്‍, രാജു ഇരട്ടപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.